ലോകസമാധാനം; വയനാട്ടിൽ കളക്ടറേറ്റ് പരിസരത്ത് സ്‌കൂൾ ലീഡർമാരുടെ വേറിട്ട ധർണ്ണ

Update: 2025-10-09 08:40 GMT

കൽപ്പറ്റ: ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനിലെ സ്കൂൾ ലീഡർമാർ കലക്ടറേറ്റിനു മുന്നിൽ ലോകസമാധാനത്തിനായി ധർണ സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ധർണ ഉദ്ഘാടനം ചെയ്തു.

സ്കൂൾ ലീഡർമാർക്ക് പുറമെഗ്രന്ഥകാരൻ ബിജു പോൾ, ജില്ലാ പഞ്ചായത്ത്‌ ആസൂത്രണ സമിതി ഉപാധ്യക്ഷൻ മംഗലശേരി നാരായണൻ, പി അബ്ബാസ്, ഹാരിസ് എം തുടങ്ങിയവർ സംസാരിച്ചു

Tags:    

Similar News