പ്ലസ്ടു വിദ്യാര്‍ഥിനി മൂവാറ്റുപുഴയാറ്റില്‍ മരിച്ചനിലയില്‍; അക്കരപ്പാടം പാലത്തില്‍ നിന്നും ചാടുകയായിരുന്നെന്ന് പോലിസ്

പ്ലസ്ടു വിദ്യാര്‍ഥിനി മൂവാറ്റുപുഴയാറ്റില്‍ മരിച്ചനിലയില്‍

Update: 2025-10-10 02:57 GMT

വൈക്കം: പ്ലസ്ടു വിദ്യാര്‍ഥിനി മൂവാറ്റുപുഴയാറ്റില്‍ ചാടി മരിച്ചു. പോളശേരി പാര്‍ഥശേരി പ്രതാപന്റെ മകള്‍ പി.പൂജയെ (17) ആണ് മൂവാറ്റുപുഴയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുലശേഖരമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. അക്കരപ്പാടം പാലത്തില്‍നിന്നു മൂവാറ്റുപുഴയാറ്റിലേക്കു കുട്ടി ചാടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം. 9.30 മുതല്‍ സ്‌കൂള്‍ യൂണിഫോമില്‍ പൂജ അക്കരപ്പാടം പാലത്തില്‍ ഫോണ്‍ ചെയ്തുകൊണ്ടു നടക്കുന്നതു കണ്ടെന്നു നാട്ടുകാര്‍ പറഞ്ഞു. വൈക്കം, കടുത്തുരുത്തി, കോട്ടയം എന്നിവിടങ്ങളില്‍ നിന്നു സ്‌കൂബ ടീം എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. അമ്മ: റീന. സഹോദരന്‍: പവന്‍.

Tags:    

Similar News