മൂന്ന് പോലിസുകാര്‍ കൊല്ലപ്പെട്ട ജാര്‍ഖണ്ഡ് സ്ഫോടനകേസ്; പ്രതി മൂന്നാറില്‍ അറസ്റ്റില്‍
ജാര്‍ഖണ്ഡ് സ്ഫോടനകേസ്; പ്രതി മൂന്നാറില്‍ അറസ്റ്റില്‍
By : സ്വന്തം ലേഖകൻ
Update: 2025-10-14 04:08 GMT
മൂന്നാര്‍: ജാര്‍ഖണ്ഡില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ എന്‍ഐഎ സംഘം മൂന്നാറില്‍നിന്ന് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് സ്വദേശി സഹന് ടുട്ടി ദിനബു (30) ആണ് ഇന്നലെ രാത്രിയില്‍ പിടിയിലായത്.
ഗൂഡാര്‍വിള എസ്റ്റേറ്റില്‍ ഭാര്യയ്ക്കൊപ്പം ജോലി ചെയ്തു വരികയായിരുന്നു. എന്‍ഐഎ റാഞ്ചി യൂണിറ്റില്‍ നിന്നുള്ള സംഘമാണു പിടികൂടിയത്. 2021ല്‍ നടന്ന സ്ഫോടനക്കേസിലെ 33-ാമത്തെ പ്രതിയാണ് ഇയാളെന്നു പൊലീസ് അറിയിച്ചു.