നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചതിന്റെ നടുക്കത്തില്‍ പുതിയങ്ങാടി; പാചക വാതകചോര്‍ച്ച: പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഒഡീഷ സ്വദേശിയായ യുവാവും മരിച്ചു

Update: 2025-10-16 05:55 GMT

കണ്ണൂര്‍ : നാല് ഇതരസംസ്ഥാനക്കാരായ മത്സ്യബന്ധന തൊഴിലാളികളുടെ അപകട മരണത്തില്‍ നടുങ്ങി പുതിയങ്ങാടി ഗ്രാമം. പുതിയങ്ങാടി ഫിഷ് ലാന്‍ഡിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ പാചകവാതകം ചോര്‍ന്നുണ്ടായ തീപ്പിടുത്തത്തില്‍ പൊള്ളലേറ്റ നാലാമത്തെ മത്സ്യ തൊഴിലാളിയും ഇന്ന് പുലര്‍ച്ചെമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒഡീഷ സ്വദേശി ജിതേന്ദ്ര ബെഹ്‌റ (31) യാണ് മരിച്ചത്.

അപകടത്തില്‍ പൊള്ളലേറ്റ സുഭാഷ് ബെഹ്‌റ , നിഗം ബെഹ്‌റ , ശിബ ബെഹ്‌റ എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് പുലര്‍ച്ചെ ആറു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. ഗുരുതരമായി പൊളളലേറ്റ നാലുപേരെയും പഴയങ്ങാടി പൊലിസും നാട്ടുകാരുമാണ് പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ അതി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 60 ശതമാനം പൊള്ളലേറ്റ തൊഴിലാളികളുടെ ജീവന്‍ വിദഗ്ദ്ധ ചികിത്സയില്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല ഏറെക്കാലമായി പുതിയങ്ങാടി മത്സ്യബന്ധനത്തിനായി വാടക ക്വാര്‍ട്ടേഴ്‌സെടുത്തു താമസിച്ചു വരികയായിരുന്നു തൊഴിലാളികള്‍.

കഴിഞ്ഞ വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ തീപ്പിടിത്തമുണ്ടായത്. തലേദിവസം രാത്രി ഉറങ്ങുമ്പോള്‍ പാചകം കഴിഞ്ഞ് അടുക്കളയിലെ ഗ്യാസ് സിലിന്‍ഡര്‍ ഓഫാക്കാന്‍ വിട്ടുപോയതാണ് അപകടത്തിന് കാരണമായത്. പിറ്റേ ദിവസം ഒരു തൊഴിലാളി എഴുന്നേറ്റ് ബീഡി വലിക്കാന്‍ ശ്രമിച്ചപ്പോള്‍ തീയാളി പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റേതൊഴിലാളികളെ നാട്ടുകാരും പൊലിസും ചേര്‍ന്നാണ് പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു വെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Similar News