അങ്കമാലിയില്‍ സി.ഐ.എസ്.എഫ് ജവാന്‍മാര്‍ സഞ്ചരിച്ച വാന്‍ നിയന്ത്രണംവിട്ടു മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്

Update: 2025-10-17 09:46 GMT

അങ്കമാലി: അങ്കമാലിയില്‍ സി.ഐ.എസ്.എഫ് ജവാന്‍മാര്‍ സഞ്ചരിച്ച വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്. കുത്തനെയുള്ള വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട വാന്‍ തലകീഴായി മറിയുകയായിരുന്നു. ഏതാനും പേര്‍ പുറത്തേക്ക് തെറിച്ചുവീണു. മറ്റുള്ളവര്‍ വാഹനത്തിനകത്ത് കുടുങ്ങി. തുടര്‍ന്ന് നാട്ടുകാരെത്തിയാണ് രക്ഷപ്പെടുത്തിയത്. രണ്ടു പേര്‍ക്ക് സാരമായ പരിക്കുണ്ട്.

സോണുകുമാര്‍ (20), ജയ്ദീപ് രക്ഷിദ് (31), സുമിര്‍ ടഗ്ഗ(28), പ്രീതം രാജ് (22), കൃഷ്ണ.കെ. രാംദേവ്(24), ശുഭംബിത് (22), പൂതബാഷെയ് (57), സച്ചിന്‍ കുമാര്‍ ഗുപ്ത (22), ആകാശ് (24), സുഷീല്‍കുമാര്‍ (43), ചാന്ദന്‍കുമാര്‍ (26), പങ്കജ്കുമാര്‍ (35), ശുവാം ഷാവു (28), സത്തേന്ദ്രസിങ് (30), ഹരി (34), ലാലന്‍കുമാര്‍ (56), എസ്.മൊല്ല (36), നീരജ് റായ് (54), ഋഷികേശ് (23), സുഭദീപ് (30) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Similar News