മിനിബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്; സംഭവം ഇടുക്കിയിൽ
By : സ്വന്തം ലേഖകൻ
Update: 2025-10-19 09:45 GMT
ഇടുക്കി: മാങ്കുളത്ത് വിരിപാറ ഇല്ലിച്ചുവട് ഭാഗത്ത് മിനിബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. തമിഴ്നാട് സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട വാഹനത്തിനുള്ളിൽ രണ്ട് കുട്ടികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. റോഡിന്റെ അരികിലായി തലകീഴായി മറിഞ്ഞ നിലയിലാണ് ബസ്.