മഴ ഒന്ന് പെയ്ത് തോർന്നതും എങ്ങും നിസ്സഹായ കാഴ്ചകൾ; ഫാമിൽ വെള്ളം കയറി ചത്തത് രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങൾ; വീട്ടിലെ ഉപകരണങ്ങളും ഒഴുകിപോയി; സംഭവം മലപ്പുറത്ത്

Update: 2025-10-19 09:03 GMT

മലപ്പുറം: മലപ്പുറം ജില്ലയിലെ വഴിക്കടവിൽ കനത്ത തുലാപെയ്ത്തിൽ വൻ നാശനഷ്ടം. ഇന്നലെ വൈകിട്ടുണ്ടായ അതിതീവ്ര മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറി. വീടുകളിലെ ഭക്ഷ്യസാധനങ്ങളും വിലപ്പെട്ട വീട്ടുപകരണങ്ങളും ഒഴുക്കിൽപ്പെട്ട് നശിച്ചു. പൂവത്തിപ്പൊയിൽ ഭാഗത്തുള്ള ഒരു കോഴിഫാമിൽ വെള്ളം കയറിയതിനെ തുടർന്ന് ഏകദേശം രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു.

ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. കുറഞ്ഞ സമയം കൊണ്ട് ഒരേ സ്ഥലത്ത് പെയ്ത അതിശക്തമായ മഴയാണ് വ്യാപകമായ നാശനഷ്ടങ്ങൾക്ക് കാരണമായത്. പ്രളയകാലത്ത് പോലും കാണാത്ത മലവെള്ളപ്പാച്ചിലാണ് ഈ തുലാവർഷത്തിൽ അനുഭവപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. ശക്തമായ മഴയിൽ റോഡുകളിലും വെള്ളം കയറി ഗതാഗത തടസ്സമുണ്ടായി. 

Tags:    

Similar News