'എന്നെ അന്വേഷിക്കേണ്ട, ഞാന്‍ പോകുന്നു'; ആലുവയില്‍ 14കാരനെ കാണാതായി
By : സ്വന്തം ലേഖകൻ
Update: 2025-10-17 10:12 GMT
കൊച്ചി: ആലുവയില്‍ 14കാരനെ കാണാതായതായി പരാതി. ചെങ്ങമനാട് ദേശം സ്വദേശിയും വിദ്യാധിരാജ വിദ്യാഭവനിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുമായ ശ്രീവേദിനെയാണ് കാണാതായത്. കഴിഞ്ഞ ദിവസം രാത്രി കത്തെഴുതിവെച്ച് വീട് വിടുകയായിരുന്നുവെന്നാണ് വിവരം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
'എന്നെ അന്വേഷിക്കേണ്ട, ഞാന്‍ പോകുന്നു' എന്നാണ് കത്തിലുള്ളത്. സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനില്‍ മാതാപിതാക്കള്‍ പരാതി നല്കി. നീല ടീ ഷര്‍ട്ട് ധരിച്ച് ബാഗുമായി കുട്ടി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. കുട്ടി ആലുവയിലൂടെ നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയത് വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള സ്റ്റേഷനിലോ 9809000199 എന്ന നമ്പരിലോ അറിയിക്കാനും പൊലീസ് ആവശ്യപ്പെട്ടു.