ഉറങ്ങിക്കിടന്ന കുട്ടിയെ തെരുവ് നായ വീടിനുള്ളില്‍ കയറി കടിച്ചു; പരിക്കേറ്റ കുട്ടി ആശുപത്രിയില്‍
ഉറങ്ങിക്കിടന്ന കുട്ടിയെ തെരുവ് നായ വീടിനുള്ളില്‍ കയറി കടിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-10-22 03:35 GMT
മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ തെരുവ് നായ വീടിനുള്ളില്‍ കയറി കടിച്ചു. എട്ട് വയസുകാരനാണ് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ വീടിനകത്തു കയറിയാണ് കടിച്ചത്. വളപ്പില്‍ ലുക്മാന്റെ മകന് മിസ്ഹാബ് (8 വയസ്) നാണ് നായയുടെ കടിയേറ്റേത്.
കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെയാണ് സംഭവമുണ്ടായത്. കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും എത്രയും പെട്ടെന്ന് അധികൃതര്‍ നടപടിയെടുക്കണമെന്നും നാട്ടുകാര്‍ പ്രതികരിച്ചു.