രണ്ട് കിലോ കഞ്ചാവുമായി യുവാക്കള്‍ കസ്റ്റഡിയില്‍; പ്രതിയുടെ വീട്ടില്‍ നിന്നും കഞ്ചാവ് കണ്ടെടുത്ത് പോലിസ്

രണ്ട് കിലോ കഞ്ചാവുമായി യുവാക്കള്‍ കസ്റ്റഡിയില്‍

Update: 2025-10-23 03:40 GMT

ഉപ്പുതറ: അഞ്ചുകിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചീന്തലാര്‍ അമ്പലപ്പാറ കുറ്റിക്കല്‍ ബിജുകുമാര്‍ വിശ്വനാഥന്‍(25), പശുപ്പാറ ഗംഗന്‍മൊട്ട പുത്തന്‍ വിളയില്‍ ജനീഷ് രാജ്(22) എന്നിവരെയാണ് ഉപ്പുതറ പോലീസ് അറസ്റ്റുചെയ്തത്. ബിജുകുമാറിന്റെ വീട്ടില്‍നിന്ന് മൂന്ന് കിലോ കഞ്ചാവ് പിടികൂടി.


ഇതേസമയംതന്നെ, വാഗമണ്‍, ഉപ്പുതറ എന്നിവിടങ്ങളിലെ പോലീസുകാര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ജനീഷിന്റെ വീട്ടില്‍നിന്ന് രണ്ട് കിലോ കഞ്ചാവും കണ്ടെത്തി. ഇരുവരെയും ഉപ്പുതറ പോലീസാണ് കസ്റ്റഡിയിലെടുത്തത്.

Tags:    

Similar News