അമ്മയുടെ മരണാനന്തരകര്‍മം ചെയ്യുന്നതിനിടെ മകന്‍ കുഴഞ്ഞുവീണു; ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം
അമ്മയുടെ മരണാനന്തരകർമം ചെയ്യുന്നതിനിടെ മകൻ കുഴഞ്ഞുവീണ് മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-10-24 01:15 GMT
പന്നിമറ്റം: അമ്മയുടെ മരണാനന്തരകര്‍മം ചെയ്യുന്നതിനിടെ മകന്‍ കുഴഞ്ഞുവീണ് മരിച്ചു. ഇടുക്കി വെള്ളിയാമറ്റം മേത്തൊട്ടി ഇയ്യാത്ത് ലാലി (ഷിനോബ്-43) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11-ന്, അമ്മ ഇന്ദിര (73)യുടെ മരണാനന്തരകര്‍മം നടത്തുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.
ഇന്ദിര ബുധനാഴ്ചയാണ് മരിച്ചത്. ഷിനോബിന്റെ മരണത്തെത്തുടര്‍ന്ന് സഹോദരിപുത്രന്‍ അക്ഷയ് സുരേഷ് അന്ത്യകര്‍മം പൂര്‍ത്തിയാക്കി ഇന്ദിരയെ സംസ്‌കരിച്ചു. ഷിനോബിന്റെ സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് നടന്നു. അച്ഛന്‍: പരേതനായ തങ്കപ്പന്‍. സഹോദരങ്ങള്‍: രജനി നന്ദകുമാര്‍, സജിനി സുരേഷ്, ഷിനി.