എലപ്പുള്ളി ബ്രൂവറി വിഷയത്തില്‍ പുതുശേരി പഞ്ചായത്ത് ഭരണസമിതിക്കെതിരേ പ്രതിഷേധ സമരവുമായി കോണ്‍ഗ്രസ്; പഞ്ചായത്തിന് മുന്നില്‍ ഉപരോധം
By : സ്വന്തം ലേഖകൻ
Update: 2025-10-30 06:37 GMT
പാലക്കാട്: എലപ്പുള്ളി ബ്രൂവറി വിഷയത്തില്‍ പുതുശേരി പഞ്ചായത്ത് ഭരണസമിതിക്കെതിരേ പ്രതിഷേധ സമരവുമായി കോണ്‍ഗ്രസ്. സിപിഎം ഭരിക്കുന്ന പഞ്ചായത്ത് പ്രതിഷേധക്കാര്‍ ഉപരോധിച്ചു. പഞ്ചായത്തിനകത്തേക്ക് ജീവനക്കാരെയും ജനപ്രതിനിധികളെയും കയറ്റിവിടില്ലെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. കോരയാര്‍ പുഴയ്ക്ക് സമീപം താമസിക്കുന്ന ആളുകളെക്കൂടി പങ്കെടുപ്പിച്ചാണ് കോണ്‍ഗ്രസിന്റെ ഉപരോധം.
കഴിഞ്ഞ ദിവസമാണ് ബ്രൂവറിക്കായി ഒയാസിസ് കമ്പനിക്ക് കെട്ടിടം നിര്‍മിക്കാന്‍ വാളയാര്‍-കോരയാര്‍ പുഴകളില്‍ നിന്നും വെള്ളം എടുക്കാന്‍ പുതുശേരി പഞ്ചായത്ത് അനുമതി നല്‍കിയത്. കര്‍ഷകരുടെ എതിര്‍പ്പ് മറികടന്നാണ് പഞ്ചായത്തിന്റെ അനുമതിയെന്ന് ഇത് റദ്ദാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.