പാലക്കാട് കുത്തനൂരില്‍ മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ നിന്ന് രാസവസ്തു ചോരുന്നു; പ്രദേശത്തെ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം

Update: 2025-10-30 11:42 GMT

പാലക്കാട്: പാലക്കാട് കുത്തനൂരില്‍ മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ നിന്നും രാസവസ്തു ചോരുന്നു. പ്രദേശത്തെ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. കുത്തനൂര്‍ തോലന്നൂര്‍ പൂളക്കപ്പറമ്പിലാണ് ലോറി മറിഞ്ഞത്. എറണാകുളത്ത് നിന്ന് വന്ന ടാങ്കറില്‍ ടൊല്‍വിന്‍ എന്ന രാസവസ്തുവാണ് ഉള്ളത്. നേരിയ ചോര്‍ച്ച അനുഭവപ്പെട്ടതോടെ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയത്. അരകിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആശങ്കപ്പെടേണ്ടതില്ലെന്ന് അഗ്‌നിരക്ഷാസേന അറിയിച്ചു. ടാങ്കര്‍ നീക്കാനുള്ള നടപടികള്‍ അഗ്‌നിരക്ഷാസേന തുടങ്ങിയിട്ടുണ്ട്.

Similar News