കെട്ടിട നിര്‍മാണത്തിനിടെ വൈദ്യുത ഷോക്കേറ്റ് തൊഴിലാളി മരിച്ചു; സംഭവം കണ്ണൂരിൽ

Update: 2025-10-30 14:12 GMT

കണ്ണൂർ: പഴയങ്ങാടി മൊട്ടാമ്പ്രത്ത് കെട്ടിട നിര്‍മാണത്തിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു. പാലക്കാട് വടക്കാഞ്ചേരി സ്വദേശി അനീഷ് (38) ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.

നിർമാണത്തിലിരിക്കുന്ന കെട്ടിടത്തോട് ചേർന്നുകിടന്ന വൈദ്യുതി ലൈനിൽ നിന്നാണ് അനീഷിന് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് കെട്ടിടത്തിനു മുകളിൽ നിന്ന് താഴെ വീണ അനീഷിനെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Tags:    

Similar News