ദേശീയ പാത ഓവർ ബ്രിഡ്ജിലെ അതിഥിയെ കണ്ടത് പ്രഭാത നടത്തത്തിനിറങ്ങിയവർ; കാവൽ നിന്ന് നാട്ടുകാർ; പിടികൂടിയത് മലമ്പാമ്പിനെ
By : സ്വന്തം ലേഖകൻ
Update: 2025-10-30 09:07 GMT
തൃശൂർ: ദേശീയപാത 66-ൽ തിരുവത്ര ഓവർബ്രിഡ്ജിന് മുകളിൽ മലമ്പാമ്പിനെ കണ്ടെത്തി. ഇന്ന് രാവിലെ പ്രഭാതസവാരിക്കിറങ്ങിയവരാണ് പാമ്പിനെ കണ്ടത്. തുടർന്ന് നാട്ടുകാർ സംരക്ഷണം നൽകി. പാലത്തിന് താഴെ കാടുകളിൽ നിന്ന് കയറിവന്നതാകാം പാമ്പ് എന്നാണ് നിഗമനം. വാഹനങ്ങൾ കയറാതിരിക്കാൻ നാട്ടുകാർ പാമ്പിന് കാവൽ നിന്നു. തുടർന്ന്, എടക്കയൂരിൽ നിന്നുള്ള സ്നേക്ക് റെസ്ക്യൂവർ ബീരാൻകുട്ടി സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. കഴിഞ്ഞ ഒന്നര മാസത്തിനിടെ മാത്രം ഏകദേശം ഇരുപതോളം മലമ്പാമ്പുകളെയും അഞ്ച് അണലികളെയും രണ്ട് മൂർഖൻ പാമ്പുകളെയും പിടികൂടി വനംവകുപ്പിന് കൈമാറിയതായി ബീരാൻകുട്ടി പറഞ്ഞു.