പോക്‌സോ കേസിലെ പ്രതി കോടതിയില്‍നിന്ന് ഓടി രക്ഷപ്പെട്ടു

Update: 2025-10-31 16:46 GMT

കൊട്ടാരക്കര: പോക്‌സോ കേസിലെ പ്രതി കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് കോടതിയില്‍നിന്ന് ഓടി രക്ഷപ്പെട്ടു. ഇളമാട് ശ്രീജ ഭവനില്‍ അബിന്‍ദേവാണ് മുങ്ങിയത്. കോടതിക്ക് പിന്നിലെ പടവുകള്‍ ഇറങ്ങി പ്രതി പെട്ടെന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. 2024ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്.

Similar News