ദീപാവലി ദിവസം വീടിന്റെ മുന്നില്‍ പടക്കം പൊട്ടിച്ചതിനെ ചൊല്ലി തര്‍ക്കം; വീട്ടില്‍ കയറി യുവാവിനെ വെട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
തിരുവനന്തപുരം: ദീപാവലി ദിവസം വീടിന്റെ മുന്നില്‍ പടക്കം പൊട്ടിച്ചതിലുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. മംഗലപുരം സ്വദേശിയും നിരവധി കേസിലെ പ്രതിയുമായ അന്‍സറിനെ (26) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. മംഗലപുരം സ്വദേശി ബിജുവിനെയാണ് ദീപാവലി ദിവസം അന്‍സര്‍ അടങ്ങുന്ന അഞ്ചംഗ സംഘം വീട്ടില്‍ കയറി വെട്ടിയത്. തലയില്‍ ഗുരുതരമായി പരിക്കേറ്റ ബിജു മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ദീപാവലി ദിവസം ബിജു വീടിന്റെ മുന്നില്‍ പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിനെ ചൊല്ലി അയല്‍വാസിയായ അന്‍സറും സംഘവും ബിജുവുമായി വാക്കേറ്റം ഉണ്ടാവുകയും, വെട്ടുകത്തി കൊണ്ട് ബിജുവിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. ഒളിവില്‍ പോയ അന്‍സറിനെ കൊല്ലം കൊട്ടിയത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. അന്‍സറിന്റെ കൂടെയുണ്ടായിരുന്ന നിരവധി കേസുകളില്‍ പ്രതികളായ കംറാന്‍, സമീര്‍, ജിഷ്ണു എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു.
ഇവരും നിരവധി കേസുകളില്‍ പ്രതികളാണ്. കഴക്കൂട്ടം, കഠിനംകുളം, മംഗലാപുരം, പോത്തന്‍കോട്, നെടുമങ്ങാട്, വെഞ്ഞാറമൂട് തുടങ്ങി സ്റ്റേഷനുകളില്‍ 22 കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ അന്‍സര്‍. വെട്ടാന്‍ ഉപയോഗിച്ച വെട്ടുകത്തിയും പൊലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.