പുണ്യ നഗരത്തെ കളങ്കപ്പെടുത്തും; പുതുവര്‍ഷത്തില്‍ മഥുരയില്‍ നടത്താനിരുന്ന സണ്ണി ലിയോണിന്റെ പരിപാടി റദ്ദാക്കി

പുതുവര്‍ഷത്തില്‍ മഥുരയില്‍ നടത്താനിരുന്ന സണ്ണി ലിയോണിന്റെ പരിപാടി റദ്ദാക്കി

Update: 2025-12-31 01:20 GMT

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ പുതുവര്‍ഷത്തോടനുബന്ധിച്ച് നടത്താനിരുന്ന ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഡി.ജെ പരിപാടി റദ്ദാക്കി. മഥുരയിലെ സന്യാസിമാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് പരിപാടി റദ്ദാക്കിയത്. മഥുര പുണ്യഭൂമിയാണെന്ന് പറഞ്ഞ് സന്യാസിമാര്‍ സണ്ണി ലിയോണിന്റെ പരിപാടിക്കെതിരെ രംഗത്തെത്തുക ആയിരുന്നു.

നഗരത്തിലെ ബാറിലായിരുന്നു സണ്ണി ലിയോണിന്റെ പരിപാടി നടക്കേണ്ടിയിരുന്നത്. പരിപാടിയില്‍ അശ്ലീല പ്രദര്‍ശനം നടത്താനാണ് സംഘാടകരുടെ പദ്ധതിയെന്ന് ചൂണ്ടിക്കാട്ടി ഒരു സന്യാസി ജില്ലാ മജിസ്ട്രേറ്റിന് കത്തയച്ചിരുന്നു. പിന്നാലെ പരിപാടി റദ്ദാക്കുന്നതായി ബാര്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. സന്യാസിമാരുടെ അഭ്യര്‍ഥന മാനിച്ചാണ് ജനുവരി ഒന്നിന് നടക്കേണ്ടിയിരുന്ന പരിപാടി റദ്ദാക്കുന്നതെന്ന് ബാര്‍ അധികൃതര്‍ പറഞ്ഞു.

'ലോകമെമ്പാടുനിന്നുള്ള ഭക്തജനങ്ങള്‍ ആരാധനയ്ക്കായി എത്തുന്ന സ്ഥലമാണ് ഇത്. ഈ പുണ്യഭൂമിയെ അപകീര്‍ത്തിപ്പെടുത്താനായി ചിലര്‍ ഗൂഢാലോചന നടത്തുകയാണ്. ഇത്തരം പരിപാടികളിലൂടെ മതവികാരം വ്രണപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. ഈ പുണ്യനഗരത്തിന്റെ സല്‍പ്പേര് കളങ്കപ്പെടുത്താനാണ് ഇവര്‍ ശ്രമിക്കുന്നത്.' -ഇതാണ് കത്തില്‍ എഴുതിയിരുന്നത്.

Tags:    

Similar News