ട്രെയിനിലെ സുരക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ കാണിക്കുന്നില്ല; കേരളത്തിലുള്ള യുഡിഎഫിന്റെ എംപിമാരും ഇടപെടുന്നില്ല; വിമര്‍ശിച്ച് മന്ത്രി ശിവന്‍കുട്ടി

Update: 2025-11-03 06:14 GMT

തിരുവനന്തപുരം: ട്രെയിനിലെ സുരക്ഷയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ കാണിക്കുന്നില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. കേരളത്തിലുള്ള യുഡിഎഫിന്റെ എംപിമാരും ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്നും മന്ത്രി പറഞ്ഞു. വര്‍ക്കലയില്‍ ട്രെയിനില്‍ യുവതിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തോട് ഇടതുപക്ഷത്തിന് യോജിപ്പില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. മതേതരത്വത്തെ കളങ്കപ്പെടുന്ന വാക്കുകള്‍ ആരുടെ ഭാഗത്തുനിന്നും പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

Similar News