തര്‍ക്കങ്ങളുടെ പേരിലല്ല മാറ്റം; സ്വാഭാവിക നടപടി മാത്രം; സ്ഥാനത്തുനിന്നു മാറ്റിയ കാര്യം അറിയിക്കാന്‍ അക്കാദമിയെ ചുമതലപ്പെടുത്തിയിരുന്നു; പ്രേംകുമാറിന്റെ മാറ്റത്തില്‍ മന്ത്രിയുടെ വിശദീകരണം ഇങ്ങനെ

Update: 2025-11-03 07:21 GMT

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നു നടന്‍ പ്രേംകുമാറിനെ മാറ്റിയത് കാലാവധി പൂര്‍ത്തിയായതുകൊണ്ടാണെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍.

തര്‍ക്കങ്ങളുടെ പേരിലല്ല മാറ്റം. സ്വാഭാവിക നടപടി മാത്രമാണ്. സ്ഥാനത്തുനിന്നു മാറ്റിയ കാര്യം അറിയിക്കാന്‍ അക്കാദമിയെ ചുമതലപ്പെടുത്തിയിരുന്നു. പ്രേംകുമാറിന് അര്‍ഹമായ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കിയത്. സ്ഥാനമാറ്റം അറിയിക്കേണ്ടത് അക്കാദമിയാണ്. പ്രേംകുമാര്‍ എല്ലായ്‌പ്പോഴും ഇടത് സഹയാത്രികനാണെന്നും മന്ത്രി പറഞ്ഞു.

ആശ സമരത്തെ പിന്തുണച്ചതിന്റെ പേരിലാണ് പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി സ്ഥാനത്തുനിന്ന് മാറ്റിയതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നു മാറ്റിയ കാര്യം തന്നെ അറിയിക്കാത്തതിലുള്ള അതൃപ്തി ഞായറാഴ്ച പ്രേംകുമാര്‍ പ്രകടിപ്പിച്ചിരുന്നു.

Similar News