ഗൃഹപ്രവേശന ചടങ്ങിനെത്തിയ 11 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 54കാരനായ ഹെഡ് മാസ്റ്റര്‍ അറസ്റ്റില്‍
By : സ്വന്തം ലേഖകൻ
Update: 2025-11-03 12:35 GMT
കാസര്‍കോട്: കാസര്‍കോട് കുമ്പള പൊലീസ് സ്റ്റേഷന് പരിധിയില്‍ 11 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹെഡ് മാസ്റ്റര്‍ അറസ്റ്റില്‍. ഗൃഹപ്രവേശന ചടങ്ങിനെത്തിയ പെണ്‍കുട്ടിയെ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ബാഡൂര്‍ പദവ് സ്ക്കൂളിലെ ഹെഡ്മാസ്റ്റര് എന്‍ കെ സുധീര്‍ (54) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി.