സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഇന്നും ഗവണ്‍മെന്റ് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിക്കരണം; വലഞ്ഞ് രോഗികള്‍
കോഴിക്കോട് : സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഇന്നും ഗവണ്‍മെന്റ് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിക്കുന്നത് രോഗികളെ വലയ്ക്കുന്നു. പിജി വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്മാരും മാത്രമേ ഇന്ന് ഒപിയില്‍ ഉണ്ടാകൂ. വിദഗ്ധ ഡോക്ടര്‍മാരെ കാണെന്നത്തുന്ന രോഗികള്‍ നിരാശരായി മടങ്ങുകയാണ്.
ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെജിഎംസിടിഎ ഡോക്ടര്‍മാരുടെ റിലേ ഒപി ബഹിഷ്‌കരണ സമരം. കഴിഞ്ഞമാസം 20 നും 28നും സമരം നടത്തിയിരുന്നു. നാലു വര്‍ഷം വൈകി നടപ്പിലാക്കിയ, 10 വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ശമ്പള പരിഷ്‌കരണം മൂലം നഷ്ടപ്പെട്ട ശമ്പള-ക്ഷാമബത്ത കുടിശിക നല്‍കുക, പ്രവേശന തസ്തിക ആയ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലെ ശമ്പളനിര്‍ണയ അപാകത പരിഹരിക്കുക, രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടര്‍മാരെ നിയമിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്.