മാഹി ബൈപാസില്‍ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം
By : സ്വന്തം ലേഖകൻ
Update: 2025-11-05 14:31 GMT
മാഹി: മുഴപ്പിലങ്ങാട് -മാഹി ബൈപാസില്‍ പള്ളൂരില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ പള്ളൂര്‍ പള്ളൂര്‍ നാലുതറ ഐശ്വര്യ നിവാസില്‍ ബിജുവിന്റെ ഭാര്യ രമിതയാണ്(32) മരിച്ചത്. ഇന്ന് വൈകീട്ടാണ് അപകടം ഉണ്ടായത്. അപകടം നടന്ന് 10 മിനിട്ട് കഴിഞ്ഞ് ആംബുലന്‍സെത്തിയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.