ചെറുതോണിയില്‍ ബൈക്കും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം; 18കാരന്‍ ദാരുണമായി മരിച്ചു: ഗുരുതരമായി പരിക്കേറ്റ മറ്റൊരു യുവാവ് ആശുപത്രിയില്‍

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു 18കാരന് ദാരുണാന്ത്യം

Update: 2025-11-06 01:42 GMT

ഇടുക്കി: ചെറുതോണിയില്‍ ബൈക്കും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ചുരുളി ആല്‍പ്പാറ സ്വദേശി അമല്‍ ടോം (18) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ തങ്കമണി സ്വദേശി അമല്‍ പീറ്റര്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ചെറുതോണി പാലത്തിനു സമീപം വെച്ചായിരുന്നു അപകടം. ഇന്നലെ രാത്രി 12.30നായിരുന്നു അപകടം. ബൈക്കും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അമല്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.


Tags:    

Similar News