ഓപ്പറേഷന്‍ സൈ-ഹണ്ട് 2.0: കണ്ണൂര്‍ സിറ്റി പോലീസ് പരിധിയില്‍ 24 പേരെ അറസ്റ്റ് ചെയ്തു; ജില്ലയിലെ വിവിധ പോലീസ് ഉദ്യോഗസ്ഥര്‍ ഓപ്പറേഷനില്‍ പങ്കാളിയായി

ഓപ്പറേഷന്‍ സൈ-ഹണ്ട് 2.0: കണ്ണൂര്‍ സിറ്റി പോലീസ് പരിധിയില്‍ 24 പേരെ അറസ്റ്റ് ചെയ്തു

Update: 2026-03-06 11:21 GMT

കണ്ണൂര്‍: ഓപ്പറേഷന്‍ സൈ-ഹണ്ട് 2.0 ഭാഗമായി കണ്ണൂര്‍ സിറ്റി പോലീസ് പരിധിയില്‍ വ്യാപക പരിശോധന നടത്തി. 24 പേരെ അറസ്റ്റ് ചെയ്തു അതില്‍ 14 പേര്‍ റിമാന്‍ഡിലുമായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത സൈബര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സൈബര്‍ തട്ടിപ്പുകള്‍ക്ക് വേണ്ടി അക്കൗണ്ട് എടുത്തു നല്‍കിയവരെയും, ഇത്തരത്തിലുള്ള തട്ടിപ്പില്‍ പെട്ട പണം എടിഎം വഴിയും ചെക്ക് വഴിയും പിന്‍വലിച്ചവരെയും കേന്ദ്രീകരിച്ചാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ സൈ-ഹണ്ട് 2.0 എന്ന പേരില്‍ സെര്‍ച്ച് നടത്തിയത്.

കേരള പോലീസ് സൈബര്‍ ഓപ്പറേഷന്‍ വിഭാഗം നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍(NCR Portal) പരിശോധിച്ചതില്‍ കേരളത്തില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന അക്കൗണ്ടുകളെ കേന്ദ്രീകരിച്ചാണ് ഓപ്പറേഷന്‍ നടത്തിയത്. സംസ്ഥാന വ്യാപകമായി നടത്തിയ സൈ-ഹണ്ട് 2.0 ഓപ്പറേഷനില്‍ കണ്ണൂര്‍ സിറ്റി പോലീസ് പരിധിയില്‍ 65 പരിശോധനകള്‍ നടത്തി, 24 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു, 24 പേരെ അറസ്റ്റ് ചെയ്യുകയും അതില്‍ 14 പേരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 65 പരിശോധനകളില്‍ 36 എണ്ണം ചെക്ക് വഴിയും 8 എണ്ണം എടിഎം വഴി പിന്‍വലിച്ചവയാണ്, 21 എണ്ണം തട്ടിപ്പുകള്‍ക്കായി അക്കൗണ്ട് എടുത്തു നല്‍കിയവയുമാണ്.

കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നിധിന്‍രാജ് പി ഐപിഎസ്-ന്റെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെയും ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥരാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. സൈബര്‍ തട്ടിപ്പുകള്‍ക്കായി സ്വന്തം അക്കൗണ്ട് നല്‍കുകയോ മറ്റൊരാള്‍ക്ക് അക്കൗണ്ട് എടുത്തുനല്‍കുകയോ ചെയ്യുന്നവര്‍ക്കെതിരെയും, തട്ടിപ്പ് പണം എടിഎം, ചെക്ക് എന്നിവ വഴി പിന്‍വലിക്കുന്നവര്‍ക്കെതിരെയും, ഇത്തരം തട്ടിപ്പുകളില്‍ കണ്ണികളാകുന്നവര്‍ക്കെതിരെയും 'ഓപ്പറേഷന്‍ സൈ-ഹണ്ട്' നടപടികള്‍ തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു

Tags:    

Similar News