ടെക്‌നോപാര്‍ക്കില്‍ 850 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി യുഎഇ കമ്പനി; 10,000ത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

ടെക്‌നോപാർക്കിൽ യുഎഇ കമ്പനിയുടെ 850 കോടി നിക്ഷേപം

Update: 2025-11-06 02:01 GMT

തിരുവനന്തപുരം: യുഎഇ ആസ്ഥാനമായ ബിസിനസ് കമ്പനി ടെക്‌നോപാര്‍ക്കില്‍ കോടികളുടെ നിക്ഷേപത്തിന് ഒരുങ്ങുന്നു. യുഎയഇിയെ പ്രസിദ്ധ ബിസിനസ് കമ്പനിയായ അല്‍ മര്‍സൂക്കി അല്‍ മര്‍സൂക്കി ഹോള്‍ഡിങ് എഫ് ഇസഡ് സി ടെക്നോപാര്‍ക്ക് ഫേസ് മൂന്നില്‍ 850 കോടി രൂപയുടെ അടിസ്ഥാനസൗകര്യ പദ്ധതി പ്രഖ്യാപിച്ചത്. 3.5 ഏക്കര്‍ സ്ഥലത്താണ് മെറിഡിയന്‍ ടെക് പാര്‍ക്ക് എന്നപേരിലുള്ള ലോകോത്തര ഐടി/ഐടി അധിഷ്ഠിത അടിസ്ഥാന പദ്ധതി പ്രഖ്യാപിച്ചത്.

പദ്ധതിയുടെ ലെറ്റര്‍ ഓഫ് ഇന്റന്റ് (എല്‍ഒഐ) വ്യവസായ, നിയമ, കയര്‍ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തില്‍ അല്‍ മര്‍സൂക്കി ടെക് പാര്‍ക്ക് സിഇഒ അജീഷ് ബാലദേവനും ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായരും (റിട്ട.) തമ്മില്‍ കൈമാറി. മെറിഡിയന്‍ ടെക് പാര്‍ക്ക് ട്വിന്‍ ടവര്‍ 10,000ത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. പദ്ധതിയുടെ രണ്ട് ടവറുകളിലും 4000-5000 സീറ്റുകള്‍ വീതം ശേഷിയുണ്ടായിരിക്കും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, വ്യോമയാനം, ആരോഗ്യസംരക്ഷണം, ലോജിസ്റ്റിക്സ് ഐടി അധിഷ്ഠിതസേവനങ്ങള്‍ എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള വിപുലമായ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഗൗഡേ സൊല്യൂഷന്‍സിന്റെ സംയോജിത എഐ ലബോറട്ടറി ടെക് പാര്‍ക്കിന്റെ പ്രധാന ആകര്‍ഷണമായിരിക്കും.

Tags:    

Similar News