മരംമുറിക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം
By : സ്വന്തം ലേഖകൻ
Update: 2025-11-10 11:05 GMT
വണ്ടൂര്‍: മരംമുറിക്കുന്നതിനിടെ അപകടത്തില്‍പെട്ട് യുവാവിന് ദാരുണാന്ത്യം. നടുവത്ത് പുത്തന്‍കുന്നില്‍ എളണക്കന്‍ വിപിന്‍ (32) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.30ഓടെ നടുവത്ത് അങ്ങാടിയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ മരം മുറിച്ചുമാറ്റുന്നതിനിടെയാണ് അപകടം.
മുറിച്ചുമാറ്റുന്ന മരക്കൊമ്പ് പൊട്ടി വിപിന്‍ നില്ക്കുന്ന കമ്പിലേക്ക് വീണ് ഇരു കമ്പുകളും പൊട്ടിവീണായിരുന്നു അപകടം. ഉടന്‍ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം വണ്ടൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ്നടത്തി.