ചൂണ്ടുവിരലില്‍ മഷി പുരട്ടി; തിരുവല്ലത്ത് ബൂത്തില്‍ കയറവെ വയോധിക കുഴഞ്ഞു വീണു മരിച്ചു

തിരുവല്ലത്ത് ബൂത്തില്‍ കയറവെ വയോധിക കുഴഞ്ഞു വീണു മരിച്ചു

Update: 2025-12-10 01:20 GMT

തിരുവനന്തപുരം: പോളിങ് ബൂത്തിനുള്ളില്‍ വോട്ട് ചെയ്യാന്‍ കയറിയതിന് പിന്നാലെ വയോധിക കുഴഞ്ഞുവീണു മരിച്ചു. തിരുവല്ലം മണമേല്‍ പ്ലാങ്ങല്‍ വീട്ടില്‍ ശാന്ത(73) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.40-ഓടെ തിരുവല്ലം വാര്‍ഡില്‍പ്പെട്ട പാച്ചല്ലൂര്‍ ഗവ. എല്‍പി സ്‌കൂളിലെ ആറാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയതായിരുന്നു ഇവര്‍. നടപടിക്രമങ്ങള്‍ക്കുശേഷം ചൂണ്ടുവിരലില്‍ മഷി പുരട്ടി ബൂത്തില്‍ കയറവേ കുഴഞ്ഞു വീഴുകയായിരുന്നു.

സംഭവം കണ്ട് പോളിങ് ബൂത്തിലെ ഉദ്യോഗസ്ഥരെത്തി ശാന്തയെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന തിരുവല്ലം പൊലീസ് സംഘം പെട്ടെന്ന് തന്നെ ബൂത്തിലെത്തി ഇവരെ അമ്പലത്തറയിലുളള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബന്ധുക്കള്‍ക്ക് പരാതിയില്ലാത്തതിനാല്‍ പൊലീസ് മൃതദേഹം വിട്ടുനല്‍കി. ഭര്‍ത്താവ്: പരേതനായ വിശ്വംഭരന്‍. ഏകമന്‍: ബിനു. മരുമകള്‍: ഷീന.

Tags:    

Similar News