ഡ്യൂട്ടിക്കിടെ സഹഡോക്ടറോട് ചിലര്‍ മോശമായി സംസാരിച്ചത് ചോദ്യം ചെയ്തു; ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഡോക്ടര്‍ക്ക് മര്‍ദ്ദനം
By : സ്വന്തം ലേഖകൻ
Update: 2025-11-10 11:09 GMT
കോഴിക്കോട്: ജോലി കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെ മര്‍ദിച്ചതായി പരാതി. പുല്‍പ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോ ജിതിനാണ് മര്‍ദനമേറ്റത്. ഡ്യൂട്ടിക്കിടെ സഹഡോക്ടറോട് ചിലര്‍ മോശമായി സംസാരിച്ചത് ജിതിന് ചോദ്യം ചെയ്തിരുന്നു. ഇതാണ് പ്രകോപനമെന്നാണ് സംശയം. പൊലീസ് സ്ഥലത്തെത്തി ഡോക്ടറുടെ മൊഴിയെടുത്തു. സംഭവത്തില്‍ അന്വേഷണം തുടങ്ങി.