സേ നോ ടു ഡ്രഗ്‌സ്: വീട്ടമ്മമാരുടെ സൈക്കിള്‍ റാലി ഷി സൈക്കിളിതൊണ്‍ സമാപിച്ചു
വീട്ടമ്മമാരുടെ സൈക്കിള്‍ റാലിഷി സൈക്കിളിതൊണ്‍ സമാപിച്ചു
തിരുവനന്തപുരം: ലഹരിക്കും മയക്കു മരുന്നിനും എതിരെ ഗ്ലോബല്‍ കേരള ഇനിഷിയേറ്റീവ് കേരളീയംസംഘടിപ്പിച്ചഫോര്‍ട്ട് കൊച്ചി മുതല്‍ തിരുവനന്തപുരം വരെയുള്ള വീട്ടമ്മമാരുടെ സൈക്കിള്‍ റാലി-ഷി സൈക്കിളിതൊണ്‍്-(She cyclethon) സമാപിച്ചു
നവംബര്‍3നു രാവിലെ6 (ആറു)മണിക്ക് ഫോര്‍ട്ട് കൊച്ചിയില്‍ ഹൈ കോടതി ജഡ്ജി ശോഭ അന്നമ്മ ഈപ്പന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത റാലി ശനിയാഴ്ച്ച വൈകുന്നേരം തിരുവനന്തപുരം മാനവീയം വീഥിയില്‍ സമാപിച്ചു സെ നോ ടു ഡ്രഗ്‌സ് (SAY NO TO DRUGS)എന്ന പേരിലായിരുന്നു റാലി
ഫോര്‍ട്ട്‌കൊച്ചി സ്വദേശികളും കുടുംബശ്രി പ്രവര്‍ത്തകരും ആശ വര്‍ക്കര്‍മാരും ആയ 48മുതല്‍ 60 വയസ്സുവരെ പ്രായമുള്ള 12വീട്ടമ്മമാരാണ് റാലിയില്‍ പങ്കെടുത്തത്. ഷിസൈക്ലിങ്,ഇന്റ്സ് മിഡിയ എന്നിവരുമായി ചേര്‍ന്നാണ്കേരളീയംസൈക്കിള്‍ റാലി സംഘടിപ്പിച്ചത്ഷി സൈക്ലിങ് പ്രൊജക്റ്റ് ദേശിയ മാനേജര്‍ പ്രകാശ് പി ഗോപിനാഥ് ആയിരുന്നു റാലിയുടെ ഡയറക്ടര്‍
റാലി അഞ്ചു ജില്ലകളിലൂടെസഞ്ചരിച്ചു.റാലി കടന്നു വന്ന വഴിയില്‍ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ കോളേജുകളില്‍ എത്തി വിദ്യാര്‍ത്ഥികളെക്കൊണ്ട്ലഹരി വര്‍ജന പ്രതിജ്ഞഎടുപ്പിച്ചുറാലി നയിച്ച സീനത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
റാലിയുടെ സമാപനം ശനിയാഴ്ച വൈകുന്നേരം തിരുവനന്തപുരം മാനവിയം വീഥിയില്‍ നടന്നു. ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ ഉത്ഘാടനം ചെയ്തു വി കെ പ്രശാന്ത് എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി പൊതുവിതരണ വകുപ്പ് കമ്മിഷണര്‍ ഹിമ ഐ എ എസ് ചിത്രകാരി സജിത ശങ്കര്‍ നിംസ് മെഡിസിറ്റി ജനറല്‍ മാനേജര്‍ ഡോക്ടര്‍ സജു കേരളീയം വൈസ്