മൊബൈൽ ഷോപ്പ് ഉടമ തൂങ്ങിമരിച്ച നിലയിൽ; കടബാധ്യത കാരണമെന്ന് പ്രാഥമിക നിഗമനം; സംഭവം തിരുവനന്തപുരത്ത്

Update: 2025-12-28 10:57 GMT

തിരുവനന്തപുരം: നെയ്യാറ്റിൻകര ടൗണിൽ മൊബൈൽ ഷോപ്പ് ഉടമ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി ദിലീപ് (48) ആണ് മരിച്ചത്. കടബാധ്യതയാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നെയ്യാറ്റിൻകര ടൗണിനോട് ചേർന്നുള്ള റോഡിലെ ഒരു മരത്തിലാണ് ദിലീപിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ 10 വർഷമായി നെയ്യാറ്റിൻകരയിൽ മൊബൈൽ ഷോപ്പ് നടത്തിവരികയായിരുന്നു അദ്ദേഹം. 25 ലക്ഷത്തിലേറെ രൂപയുടെ കടബാധ്യത ദിലീപിനുണ്ടായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. സംഭവമറിഞ്ഞെത്തിയ പോലീസ് സ്ഥലത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണകാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്.

Tags:    

Similar News