പൊതു സ്ഥലങ്ങളില്‍ സ്ത്രീകളെ കടന്നു പിടിച്ചു മുങ്ങുന്നയാള്‍ പൊലിസ് പിടിയില്‍; അറസ്റ്റിലായത് പേരട്ടയിലെ നൗഷാദ്
കണ്ണൂര്‍: തിരക്കേറിയ പൊതു സ്ഥലങ്ങളിലും പരിപാടികളിലുമെത്തി സ്ത്രീകളോട് അപമര്യാദയായി പെരുമാറി കടന്ന് കളയുന്ന ഞരമ്പു രോഗിയായ യുവാവ് പൊലിസ് പിടിയില്‍.തലശേരി വടക്കുമ്പാട് സ്വദേശി യും ഇരിട്ടി പേരട്ടയില്‍ താമസക്കാരനുമായ ഇടവലത്ത് നൗഷാദി നെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിനിടെ യുവതിയോട് അപമര്യാ ദയായി പെരുമാറിയ സംഭവത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കൂത്തുപറമ്പ് എസിപി എം പി ആസാദിന്റെ നിര്‍ദ്ദേശ പ്രകാരം എസ്‌ഐ ടി എം വിപിനും സംഘവുമാണ് പ്രതിയെ പിടികൂടിയത്. നവംബര്‍ മൂന്നിന് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങിനിടെ നൗഷാദ് 30 വയസുകാരിയായ യുവതി യോട് അപമര്യാദയായി പെരുമാറും ലൈംഗിക ചേഷ്ട കാണിച്ചു കടന്നു പിടിച്ചതിനു ശേഷം കടന്നു കളഞ്ഞിരുന്നു.ഈ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരക്കേറിയ സ്ഥല ങ്ങളില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറി കടന്ന് കളയുകയാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
തിരക്കേറിയ സ്വകാര്യ ബസുകളില്‍ മുന്‍വശത്ത് കയറി ഇയാള്‍ സ്ത്രീകളെ ഉപദ്രവിക്കുന്നതായും പരാതിയുണ്ട്. വ്യാപകമായ പരാതിയാണ് ഇയാള്‍ക്കെതിരെ സ്ത്രീകളില്‍ നിന്നും ഉയരുന്നത്. സോഷ്യല്‍ മീഡിയയില്‍ ശല്യം ചെയ്യുന്ന ഇയാളുടെ ഫോട്ടോ പ്രചരിച്ചിരുന്നു.