മത്സരിക്കാന്‍ എതിരാളികളില്ല; വോട്ടെടുപ്പിന് മുന്നേ വിജയം ഉറപ്പിച്ച് നാല് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍; ആന്തൂര്‍ നഗരസഭയിലെ 2 വാര്‍ഡുകളിലും മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ 2 വാര്‍ഡിലും എതിരില്ല
By : സ്വന്തം ലേഖകൻ
Update: 2025-11-21 13:00 GMT
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആന്തൂര്‍ നഗരസഭയിലെ രണ്ട് വാര്‍ഡുകളിലും മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ രണ്ട് വാര്‍ഡിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ ജയിച്ചു. ആന്തൂര്‍ നഗരസഭയിലെ മൊറാഴ, പൊടിക്കുണ്ട് വാര്‍ഡുകളിലാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഇവിടെ യുഡിഎഫ് ബിജെപി സ്ഥാനാര്‍ത്ഥികളോ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളോ ഉണ്ടായിരുന്നില്ല. മൂന്ന് വാര്‍ഡുകളില്‍ യുഡിഎഫിന് പത്രിക നല്‍കാനായില്ല. ഇതില്‍ ഒരിടത്ത് ബിജെപി സ്ഥാനാര്‍ത്ഥി ഉള്ളതിനാല്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് മത്സരിച്ച് ജയിക്കേണ്ടി വരും.