കാടിനുള്ളിൽ അസാധാരണ വലിപ്പമുള്ള കാൽപ്പാടുകൾ; വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ പതറി; വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം; മുഖത്ത് മാരക മുറിവ്
By : സ്വന്തം ലേഖകൻ
Update: 2025-12-26 05:30 GMT
കല്‍പ്പറ്റ: വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. കാട്ടാനയുടെ ചവിട്ടേറ്റാണ് വയോധിക അതിദാരുണമായി മരിച്ചത്. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി (65) യാണ് മരിച്ചത്. വനത്തിനുള്ളില്‍ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
പനവല്ലി അപ്പപ്പാറ റോഡിൽ വനത്തിലേക്ക് കയറുന്ന ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. കാട്ടാനയുടെ കാൽപ്പാടുകൾ കണ്ട വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വയനാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വയോധികയുടെ മുഖത്ത് മുറിവ് ഉണ്ട്. എങ്ങനെയാണ് ഇവർ വനത്തിലേക്ക് കയറിപ്പോയത് എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും അധികൃതർ പറഞ്ഞു.