കരിങ്കല്‍ക്വാറിയില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 88.20 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; പ്രതി അറസ്റ്റില്‍

കരിങ്കല്‍ക്വാറിയില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 88.20 ലക്ഷം രൂപ തട്ടി; പ്രതി അറസ്റ്റില്‍

Update: 2025-11-26 02:53 GMT

ഇരിങ്ങാലക്കുട: കരിങ്കല്‍ക്വാറിയില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ആളൂര്‍ സ്വദേശിനിയെ കബളിപ്പിച്ച് 88.20 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. ആളൂര്‍ വെള്ളാഞ്ചിറ സ്വദേശി അരിക്കാടന്‍ വീട്ടില്‍ വാട്സ(42)നെയാണ് തൃശ്ശൂര്‍ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി. ഉല്ലാസ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പരാതിക്കാരിയുടെയും മകളുടെയും ബെംഗളൂരുവിലെ ക്രഷര്‍ ബിസിനസില്‍ സഹായിയായിരുന്നു വാട്സണ്‍. ഈ ബന്ധം മുതലെടുത്താണ് ഇയാല്‍ പണം തട്ടിയത്.

ബെംഗളൂരുവില്‍ ക്രഷര്‍ ബിസിനസ് നടത്തുന്ന ആളൂര്‍ സ്വദേശിനിയും മകളുമാണ് കബളിപ്പിക്കപ്പെട്ടത്. 2023 ഏപ്രില്‍ 10 മുതല്‍ നവംബര്‍ ഒന്നുവരെയുള്ള കാലയളവില്‍ 88.20 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ബാങ്ക് അക്കൗണ്ട് മുഖേനയാണ് പ്രതികള്‍ പണം കൈക്കലാക്കിയത് എന്നത് കേസിന് ബലം പകരും. ആളൂര്‍ സ്വദേശിനി നടത്തുന്ന ക്രഷറിലേക്ക് കരിങ്കല്‍ ലഭിക്കണമെങ്കില്‍ അത് വാങ്ങുന്ന ക്വാറിയുടെ ഉടമയായ ബെംഗളൂരു സ്വദേശി ഗജേന്ദ്രബാബു(43)വിന്റെ ക്വാറിയില്‍ പങ്കാളിത്തമെടുക്കണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.

ഇതേ തുടര്‍ന്ന് പരാതിക്കാരിയും മകളും ചേര്‍ന്ന് 57,50,000 രൂപ ഗജേന്ദ്രബാബുവിന്റെ അക്കൗണ്ടിലേക്ക് അയച്ചു നല്‍കി. ഇതുകൂടാതെ ഗജേന്ദ്ര ബാബുവിന് നല്‍കാന്‍ 30,70,000 രൂപ വാട്സന്റ ബാങ്ക് അക്കൗണ്ടിലേക്കും അയച്ചു നല്‍കുകയായിരുന്നു. എന്നാല്‍, പാര്‍ടണര്‍മാരുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഗജേന്ദ്ര ബാബുവിന്റെ ക്വാറി അടച്ചുപൂട്ടി. എന്നാല്‍ പരാതിക്കാരിയെയും മകളെയും പങ്കാളിയാക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്തുമില്ല.

പരാതിക്കാരിക്ക് ഗജേന്ദ്രബാബു നല്‍കാനുള്ള 88,20,000 രൂപയില്‍നിന്ന് മുപ്പത്തിയേഴുലക്ഷം രൂപ ഗജേന്ദ്രബാബുവുമായി വാട്സണ്‍ ഗൂഢാലോചന നടത്തി തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വാങ്ങുകയും ബെംഗളൂരു ചിക്കബെല്ലാപുര്‍ എന്ന സ്ഥലത്തുള്ള ജനപ്രിയ സ്റ്റോണ്‍ ക്രഷര്‍ എന്ന സ്ഥാപനത്തില്‍ പങ്കാളിത്തമെടുത്തതായും അന്വേഷണത്തില്‍ തെളിഞ്ഞു.

വാട്സണ്‍ ബഹ്റൈനില്‍ ഷേക്ക് ഹമ്മദ് എന്നയാളുടെ സ്ഥാപനങ്ങളുടെ ജനറല്‍ മാനേജര്‍ ആയിരുന്നു. സ അവിടെ മ്പത്തികതിരിമറി നടത്തിയതിന് ബഹ്റൈനില്‍ നാലുമാസം ജയിലില്‍ കിടന്നിട്ടുണ്ട്. പിന്നീട് പണം തിരികെ അടച്ച് ജയില്‍ മോചിതനാകുകയായിരുന്നു. കൂടാതെ പരാതിക്കാരിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത കേസിലും പ്രതിയാണ്. ജിഎസ്ഐ മാരായ ബെനഡിക്ട്, രാജേഷ്, ശിവന്‍, ജിഎഎസ്ഐ മാരായ റാഫി എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

Tags:    

Similar News