പാലായില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; അപകടത്തില്‍പ്പെട്ടത് വിനോദ യാത്ര കഴിഞ്ഞ് മടങ്ങിയ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ്: പരിക്കേറ്റവര്‍ ആശുപത്രിയില്‍

പാലായില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം

Update: 2025-12-03 00:11 GMT

കോട്ടയം: പാലായില്‍ വിനോദയാത്ര പോയ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവ.എച്ച്എസ്എസ് സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. പാലാ തൊടുപുഴ റോഡില്‍ നെല്ലാപ്പാറയ്ക്ക് സമീപം ചൂരപ്പട്ട വളവിലാണ് അപകടം സംഭവിച്ചത്. പരുക്കേറ്റ വിദ്യാര്‍ഥികളെയും അധ്യാപകരെയും പാല ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി.

വളവുതിരിഞ്ഞതോടെ ബസ് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. വിനോദയാത്ര സംഘത്തിലെ മൂന്നു ബസ്സുകളില്‍ ഒരെണ്ണം മറിയുകയായിരുന്നു. ബസ്സില്‍ 45 ഓളം കുട്ടികളും അധ്യാപകരും ഉണ്ടായിരുന്നു. കൊടൈക്കനാലില്‍ വിനോദയാത്രയ്ക്ക് പോയ സംഘം തിരികെ മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.



Tags:    

Similar News