കാണാതായ മൂക്കുത്തിയുടെ ആണി ശ്വാസകോശത്തില്‍; കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ചികിത്സ തേടി അമൃതാ ആശുപത്രിയിലെത്തിയത് മൂന്ന് സ്ത്രീകള്‍

കാണാതായ മൂക്കുത്തിയുടെ ആണി ശ്വാസകോശത്തില്‍

Update: 2025-12-03 03:28 GMT

കൊച്ചി: കാണാതായ മൂക്കുത്തിയുടെ ആണി (ശങ്കീരി) പരിശോധനയില്‍ ശ്വാസകോശത്തില്‍ കണ്ടെത്തി. മൂന്നു സ്ത്രീകളാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ എറണാകുളം അമൃത ആശുപത്രിയില്‍ ബ്രോങ്കോസ്‌കോപ്പി നടത്തിയത്. ഉറക്കത്തിനിടയിലാണ് ശങ്കീരി ശ്വാസകോശത്തിലെത്തിയത്. മൂവരും ഇത് വിടെയോ ഷ്ടപ്പെട്ടു പോയി എന്നാണ് കരുതിയിരുന്നത്.

നേര്‍ത്ത മൊട്ടു പോലുള്ള ശങ്കീരി കണ്ണൂര്‍ സ്വദേശിനിയായ ഒരു സ്ത്രീയുടെ ശ്വാസകോശത്തില്‍ നാലുവര്‍ഷമാണ് കുടുങ്ങിക്കിടന്നത്. ചുമ വന്നപ്പോള്‍ നടത്തിയ പരിശോധനയിലാണ് പ്രശ്‌നം കണ്ടെത്തിയത്.

പെരുമ്പാവൂര്‍ സ്വദേശിനിയായ 44-കാരിയും കോട്ടയം സ്വദേശിനിയായ 31-കാരിയും വിദേശത്തേക്ക് പോകുന്നതിനുള്ള ആരോഗ്യ പരിശോധനയിലാണ് ആണി കണ്ടെത്തുന്നത്. ശങ്കീരി കാണാതായപ്പോള്‍ മൂന്നു സ്ത്രീകളും അത് എവിടെയോ നഷ്ടപ്പെട്ടിരിക്കാം എന്നാണ് ചിന്തിച്ചത്.


Tags:    

Similar News