മുറിച്ചിട്ട മരത്തടികള്‍ മാറ്റാന്‍ നീക്കം; താമരശ്ശേരി ചുരത്തില്‍ വെള്ളിയാഴ്ച ഗതാഗതം തടസപ്പെടും
By : സ്വന്തം ലേഖകൻ
Update: 2025-12-04 08:38 GMT
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വെള്ളിയാഴ്ച ഗതാഗതം തടസപ്പെടും. രാവിലെ എട്ട് മണി മുതല്‍ ചുരത്തില്‍ ഇടവിട്ട സമയങ്ങളിലാണ് ഗതാഗതം തടസപ്പെടുക.
ചുരത്തിലെ 6, 7, 8 വളവുകള്‍ വീതി കൂട്ടുന്നതിന്റെ ഭാഗമായി മരങ്ങള്‍ മുറിച്ചിരുന്നു. എട്ടാം വളവില്‍ മുറിച്ചിട്ട മരത്തടികള്‍ ക്രെയ്ന് ഉപയോഗിച്ച് ലോറിയില്‍ കയറ്റുന്നതിനാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്, പരീക്ഷകള്‍, മറ്റ് അത്യാവശ്യ യാത്ര ചെയ്യുന്നവര്‍ യാത്രാ സമയം ക്രമീകരിക്കണമെന്ന് ദേശീയപാത അധികൃതര്‍ അറിയിച്ചു.