കുന്നംകുളത്ത് വൻ അപകടം; സ്‌കൂൾ ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്; കാറിൽ സഞ്ചരിച്ചവരുടെ നില ഗുരുതരം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-12-04 07:56 GMT
തൃശൂർ: തൃശൂർ കുന്നംകുളം ചൂണ്ടലിൽ സ്കൂൾ ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. ചൂണ്ടൽ പാലത്തിന് സമീപം രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്.
കുന്നംകുളം ഭാഗത്ത് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ വന്ന സ്കൂൾ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
പരിക്കേറ്റവരിൽ വിദ്യാർത്ഥികളും ഉൾപ്പെടുന്നു. സ്കൂൾ വിദ്യാർത്ഥിനികളെ കുന്നംകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ യാത്രക്കാരായ മറ്റ് മൂന്ന് പേരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കാർ യാത്രികരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.