ആറ്റുകാൽ ക്ഷേത്ര പരിസരത്ത് പൊട്ടിത്തെറി; അപകടം വെൽഡിങ്ങ് ജോലികൾ നടക്കുന്നതിനിടെ; രണ്ടുപേർക്ക് പരിക്ക്; ബോംബ് സ്ക്വാഡ് അടക്കം പരിശോധന നടത്തി

Update: 2025-12-04 07:20 GMT

തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്ര പരിസരത്തുള്ള ഉപയോഗശൂന്യമായ ടോയ്ലറ്റ് ബ്ലോക്കിനു സമീപമുണ്ടായ ചെറിയ പൊട്ടിത്തെറിയിൽ രണ്ട് ജോലിക്കാർക്ക് നിസാരമായി പരിക്കേറ്റു. ടോയ്ലറ്റ് ബ്ലോക്കിൽ വെൽഡിങ് ജോലികൾ ചെയ്യുന്നതിനിടെയാണ് ഇന്നലെ രാവിലെ അപകടം സംഭവിച്ചത്.

ടോയ്ലറ്റ് ബ്ലോക്കിൻ്റെ പിൻഭാഗത്തെ സെപ്റ്റിക് ടാങ്കിൻ്റെ സമീപത്ത് നിന്നാണ് പൊട്ടിത്തെറിയുണ്ടായത്. കാലങ്ങളായി ഉപയോഗിക്കാതെ കിടന്ന ടാങ്കിനുള്ളിൽ രൂപപ്പെട്ട ഗ്യാസ് ആകാം പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് വിലയിരുത്തൽ. കെട്ടിടത്തിൻ്റെ മുകളിൽ വെൽഡിങ് ചെയ്തിരുന്ന സ്ഥലത്തുനിന്ന് തീപ്പൊരി വീണതാകാം അപകട കാരണം.

പൊട്ടിത്തെറിയെ തുടർന്നുണ്ടായ ചൂടിൽ നിന്ന് ഓടിമാറുന്നതിനിടെ വീണാണ് ജോലിക്കാർക്ക് പരിക്കേറ്റത്. ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ബോംബ് സ്ക്വാഡും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി, സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.

Tags:    

Similar News