തമിഴ്നാട് വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസുകാരനെ പുലി കടിച്ചു കൊന്നു; മൃതദേഹം കണ്ടെത്തിയത് തേയിലതോട്ടത്തില്‍ നിന്ന്

Update: 2025-12-06 16:29 GMT

വാല്‍പ്പാറ: തമിഴ്നാട് വാല്‍പ്പാറയില്‍ നാല് വയസുകാരനെ പുലി കടിച്ചു കൊന്നു. വാല്‍പ്പാറ ആയിപാടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ മകന്‍ സൈബിള്‍ അലന്‍ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. പാതി ഭക്ഷിച്ച മൃതദേഹ ഭാഗമാണ് കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം വാല്‍പ്പാറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

അസം സ്വദേശി റോജാവാലിയുടെ മകന്‍ സൈഫുള്‍ അലാം ആണ് കൊല്ലപ്പെട്ടത്. മാതാവ് ഷാജിത ബീഗം. അയ്യര്‍പാടി എസ്റ്റേറ്റ് ബംഗ്ലാവ് ഡിവിഷനിലാണ് സംഭവം. തേയിലതോട്ടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പരിസരവാസിയായ സ്ത്രീയാണ് കുട്ടിയെ പുലി പിടിക്കുന്നത് കണ്ടത്. മൂന്ന് കുട്ടികളാണ് ദമ്പതികള്‍ക്ക്. ഇവിടെ 8 മാസത്തിനിടെ പുലി കൊന്നത് മൂന്നു കുട്ടികളെയാണ്.

Similar News