93-ാമത് ശിവഗിരി തീര്‍ഥാടനം; ആഘോഷ പരിപാടികള്‍ക്ക് 15ന് തുടക്കമാകും

ശിവഗിരി തീര്‍ഥാടനം; ആഘോഷ പരിപാടികള്‍ക്ക് 15ന് തുടക്കമാകും

Update: 2025-12-08 03:24 GMT

ശിവഗിരി: 93-ാമത് ശിവഗിരി തീര്‍ഥാടനകാലത്തെ ആഘോഷപരിപാടികളും സമ്മേളനങ്ങളുടെ തുടക്കവും 15-ന് രാവിലെ 10-ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി ഉദ്ഘാടനം ചെയ്യും. 15മുതല്‍ 29വരെ വൈവിധ്യമാര്‍ന്ന സമ്മേളനങ്ങള്‍ നടക്കും. ദിവസവും രാവിലെ 10-ന് ഗുരുദേവകൃതികളെയും ദര്‍ശനത്തെയും ആസ്പദമാക്കി സമ്മേളനങ്ങള്‍ നടക്കും. 30, 31, ജനുവരി 1 തീയതികളില്‍ പ്രത്യേക സമ്മേളനങ്ങളും ഉണ്ടാകും. യുവജന സമ്മേളനം, പരിസ്ഥിതിസംരക്ഷണ സമ്മേളനം, പാരമ്പര്യ വൈദ്യസംഗമം, പിന്നാക്കസമുദായ സമ്മേളനം, ഗുരുധര്‍മ പ്രചാരണസഭാ സമ്മേളനം, സത്യവ്രത സ്വാമി ശതാബ്ദി സമ്മേളനം എന്നിവയാണ് നടക്കുക. ഗുരുദേവകൃതികളെയും ഗുരുദേവ ശിഷ്യന്മാരുടെ കൃതികളെയും ആസ്പദമാക്കി നടത്തുന്ന അക്ഷരശ്ലോകസദസ്സും സംഘടിപ്പിക്കുന്നുണ്ട്.


Tags:    

Similar News