കോടതിവിധിയെ മാനിക്കുന്നു: അതിജീവിതക്കൊപ്പമെന്ന് ആസിഫ് അലി

Update: 2025-12-09 08:15 GMT

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതക്ക് ഒപ്പമാണെന്നും കോടതിവിധിയെ മാനിക്കുന്നുവെന്നും നടന്‍ ആസിഫ് അലി. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ആസിഫ് അലിയുടെ പ്രതികരണം.കോടതിവിധിയെ പറ്റി അഭിപ്രായം പറയുന്നതില്‍ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. വിധിയെ സ്വീകരിക്കുന്നു.

ഇരയ്ക്ക് പൂര്‍ണമായി നീതി കിട്ടിയോ എന്ന് പറയാനറിയില്ല. കോടതിവിധിയില്‍ അഭിപ്രായം പറയുന്നത് നിന്ദയായിട്ടാണ് തോന്നുന്നത്. കോടതി മനസിലാക്കിയവരെല്ലാം ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ആസിഫ് അലി പറഞ്ഞു.അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നായിരുന്നു തന്റെ നിലപാട്. അത് ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്നല്ല. വിധിയെ കുറിച്ച് ഏതെങ്കിലും പറഞ്ഞാ കോടതി നിന്ദ ആകുമെന്നും ആസിഫ് അലി പറഞ്ഞു.

എല്ലാവരും വളരെ കരുതലോടെ പ്രതികരിക്കേണ്ട വിഷയം കൂടിയാണിതെന്നും ആസിഫ് അലി പറഞ്ഞു

Similar News