ഇതില്‍ ന്യായത്തിന്റെ പക്ഷമാണ് പിടിക്കേണ്ടത്; ഏതെങ്കിലും ഒരു വശം പിടിക്കേണ്ടതില്ല; നീതി കിട്ടിയിട്ടില്ല എന്ന് നടിക്ക് തോന്നുന്നുണ്ടാകും; നിയമനടപടികള്‍ നടക്കട്ടെയെന്ന് ശശി തരൂര്‍; അതിജീവിതയ്‌ക്കൊപ്പമെന്ന് തരൂര്‍
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ താന്‍ അതിജീവിതയ്ക്ക് ഒപ്പമാണെന്നും സര്‍ക്കാര്‍ അപ്പീലിന് പോകുന്നതാണ് ശരിയെന്നും ശശി തരൂര്‍ എംപി. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതില്‍ ന്യായത്തിന്റെ പക്ഷമാണ് പിടിക്കേണ്ടത്. ഏതെങ്കിലും ഒരു വശം പിടിക്കേണ്ടതില്ല. നീതി കിട്ടിയിട്ടില്ല എന്ന് നടിക്ക് തോന്നുന്നുണ്ടാകും. നിയമനടപടികള്‍ നടക്കട്ടെ.- ശശി തരൂര്‍ പറഞ്ഞു. നടന്‍ ദിലീപിനെ പിന്തുണച്ചുകൊണ്ടുള്ള യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തിന്, യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത് അദ്ദേഹത്തോട് ചോദിക്കൂ എന്നായിരുന്നു തരൂരിന്റെ മറുപടി.
ഞാന്‍ എന്തെങ്കിലും ചെയ്യുകയോ പറയുകയോ ചെയ്തിട്ടുണ്ടെങ്കില്‍ എന്നോട് ചോദിക്കാമെന്നും മറ്റൊരാള്‍ പറഞ്ഞതില്‍ എന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.