സ്വന്തം വാര്‍ഡില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ഥി ഇല്ല; വോട്ടിംഗ് മെഷീനില്‍ നോട്ടയില്ലാത്തതിനെതിരെ പി.സി.ജോര്‍ജ്

Update: 2025-12-09 08:41 GMT

പൂഞ്ഞാര്‍: വോട്ടിംഗ് മെഷീനില്‍ നോട്ടയില്ലാത്തതിനെതിരേ പി.സി ജോര്‍ജ് രംഗത്തെത്തി. നോട്ടയില്ലാത്തത് വൃത്തികെട്ട തിരഞ്ഞെടുപ്പ് സമ്പ്രദായമാണെന്ന് അദ്ദേഹം പറഞ്ഞു. പിസി ജോര്‍ജിന്റെ വാര്‍ഡില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല. ഇതോടെയാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്. ഇലക്ഷന്‍ കമ്മീഷന്റേത് വിവരക്കേടാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

Similar News