93-ാമത് ശിവഗിരി തീര്‍ഥാടനത്തിന് ഇന്ന് തുടക്കമാകും; അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി ഉദ്ഘാടനം നിര്‍വഹിക്കും

93-ാമത് ശിവഗിരി തീര്‍ഥാടനത്തിന് ഇന്ന് തുടക്കമാകും

Update: 2025-12-15 02:16 GMT

ശിവഗിരി: 93-ാമത് ശിവഗിരി തീര്‍ഥാടനകാലം തിങ്കളാഴ്ച തുടങ്ങും. രാവിലെ അഞ്ചിന് അവതാര മുഹൂര്‍ത്ത പ്രാര്‍ഥന മഹാസമാധി സന്നിധിയില്‍ നടക്കും. 10-ന് ഗുരുപൂജ ഹാളിനു സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ശിവഗിരി മഠം മുന്‍ ട്രഷറര്‍ സ്വാമി പരാനന്ദ ഭദ്രദീപം തെളിക്കും. തുടര്‍ന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തീര്‍ഥാടനകാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, തീര്‍ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ, മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. 29 വരെയുള്ള ദിവസങ്ങളില്‍ ഗുരുധര്‍മ പ്രഭാഷണങ്ങളും ഇതരവിഷയങ്ങളില്‍ സെമിനാറുകളും ദിവസവും ഗുരുദേവ കൃതികളുടെ പാരായണവും ഉണ്ടാകും. 21മുതല്‍ വൈകീട്ട് കലാസന്ധ്യയും ഉണ്ട്. 30, 31, ജനുവരി ഒന്ന് തീയതികളിലാണ് മഹാതീര്‍ഥാടനം.


Tags:    

Similar News