സഹോദരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അപകടം; 11കാരൻ പുഴയിൽ മുങ്ങി മരിച്ചു; സംഭവം മലപ്പുറത്ത്

Update: 2026-01-14 15:27 GMT

വണ്ടൂർ: വെള്ളത്തിൽ അകപ്പെട്ട സഹോദരനെയും സുഹൃത്തിനെയും രക്ഷിക്കുന്നതിനിടെ 11 വയസ്സുകാരൻ മുങ്ങിമരിച്ചു. കൂരാട് പനംപൊയിൽ മരുതത്ത് അബ്ദുൽ ഗഫൂറിന്റെ മകൻ അയ്മൻ ഗഫൂർ (11) ആണ് ചൊവ്വാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായത്. കുടുംബാംഗങ്ങളോടൊപ്പം പുഴയിൽ കുളിക്കാൻ പോയപ്പോഴായിരുന്നു സംഭവം

ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂരാട് പഴേടം പനംപൊയിൽ ജിഎൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയും സ്കൂൾ ലീഡറുമായിരുന്നു അയ്മൻ. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയിരുന്ന അയ്മൻ, ഉപജില്ലാ കലോത്സവത്തിൽ മലയാളം പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. വിദേശത്തായിരുന്ന പിതാവ് അബ്ദുൽ ഗഫൂർ ദുരന്ത വിവരമറിഞ്ഞ് നാട്ടിലെത്തി. മൃതദേഹം ഇന്ന് സ്കൂളിൽ പൊതുദർശനത്തിന് വെച്ച ശേഷം വീട്ടിലെത്തിച്ച് കൂരാട് ജുമാ മസ്ജിദിൽ കബറടക്കും. 

Tags:    

Similar News