ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടു വന്നത് 40.5 ലിറ്റര്‍ ഇന്ത്യന്‍നിര്‍മ്മിത വിദേശമദ്യം: രണ്ടു പ്രതികള്‍ പോലീസ് പിടിയില്‍

Update: 2025-12-16 16:16 GMT

പത്തനംതിട്ട: വില്‍പനയ്ക്കായി ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടു വന്ന 40.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം റാന്നി-പെരുനാട് പോലീസ് പിന്തുടര്‍ന്ന് പിടികൂടി. എരുമേലി കണമല മുക്കംപെട്ടി കരിമ്പോലില്‍ വീട്ടില്‍ ലിനീഷ് കെ.പി.(32), അഴുതമുനി പറയരുതോട്ടത്തില്‍ വീട്ടില്‍ ഷിജിന്‍.പി.എസ് (25) എന്നിവര്‍ ആണ് അറസ്റ്റിലായത്.

മൂന്ന് ട്രാവല്‍ബാഗുകളിലും ഒരു സഞ്ചിയിലുമായി 500 ലിറ്റിന്റെ 81 കുപ്പി വിദേശമദ്യമാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുനാട് പോലീസ് സബ്ഇന്‍സ്പെക്ടര്‍ കുരുവിള സക്കറിയ, സി.പി.ഓമാരായ,സുകേഷ്, അരവിന്ദാക്ഷന്‍, ഗോകുല്‍കൃഷ്ണന്‍, രാംപ്രകാശ് എന്നിവരടങ്ങിയ സംഘം ഓട്ടോയെ പിന്തുടര്‍ന്ന് അറക്കമണ്‍ എന്ന സ്ഥലത്ത് വെച്ച് പിടികൂടുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ എക്.സൈസിനു കൈമാറും. പ്രതികളെ തൊണ്ടിമുതലുകള്‍ സഹിതം കോടതിയില്‍ ഹാജരാക്കി. ഒന്നാം പ്രതിയായ ലിനീഷ് വിദേശമദ്യവില്പന നടത്തിയതിന് എരുമേലി എക്സൈസ് രജിസ്റ്റര്‍ ചെയ്ത കേസിലെയും പ്രതിയാണ്.

Similar News