മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ സ്‌കോര്‍പിയോ മണലില്‍ ആഴ്ന്നു; രക്ഷകയായി ഥാറിലെത്തിയ യുവതി

Update: 2025-12-20 17:05 GMT

കണ്ണൂര്‍: മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ മണലില്‍ ആഴ്ന്നുപോയ സ്‌കോര്‍പിയോ സാഹസികമായി രക്ഷപ്പെടുത്തി ഥാറിലെത്തിയ ഡല്‍ഹി സ്വദേശിനിയായ യുവതി. ബീച്ചില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മണലില്‍ കുടുങ്ങിയ സ്‌കോര്‍പിയോയെ തന്റെ ഥാര്‍ ഉപയോഗിച്ച് വലിച്ചുകയറ്റുന്ന യുവതിയാണ് ഈ വീഡിയോയിലുള്ളത്.

ഡല്‍ഹിയില്‍ നിന്നുള്ള പ്രേണ ദലാല്‍ എന്ന യുവതിയാണ് സോഷ്യല്‍ മീഡിയയുടെ കൈയടി നേടിയത്. തമിഴ്നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ സഞ്ചരിച്ച സ്‌കോര്‍പിയോ ഏറെ പരിശ്രമിച്ചിട്ടും മണലില്‍നിന്ന് പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് പ്രേണ തന്റെ ഥാറുമായി എത്തി അവരുടെ രക്ഷകയായത്.

സ്‌കോര്‍പിയോ മണലില്‍ ആഴ്ന്നു പോയ നിലയിലായിരുന്നു. കുറേപര്‍ ചേര്‍ന്ന് വാഹനം തള്ളി പുറത്തെടുക്കാന്‍ ശ്രമിച്ചു. ആ സമയത്താണ് യുവതി ഥാറുമായി എത്തിയത്. ഒരു കയര്‍ ഉപയോഗിച്ച് സ്‌കോര്‍പിയോ ഥാറുമായി ബന്ധിപ്പിച്ചു. നിമിഷനേരത്തിനുള്ളില്‍ സ്‌കോര്‍പിയോ പുറത്തെത്തി. ഇതോടെ അവിടെ കൂടിയിരുന്നവര്‍ കൈയടിക്കുന്നതും ആര്‍പ്പുവിളിക്കുന്നതും വീഡിയോയില്‍ കാണാം. യുവതിയുടെ കൂടെ അവര്‍ സെല്‍ഫിയെടുക്കുകയും ചെയ്തു.

Similar News