ഭാര്യയുടെ സുഹൃത്തിനെ വെട്ടിക്കൊല്ലാന്‍ ശ്രമം; പ്രതിക്ക് 14 വര്‍ഷം കഠിന തടവ്

ഭാര്യയുടെ സുഹൃത്തിനെ വെട്ടിക്കൊല്ലാന്‍ ശ്രമം; പ്രതിക്ക് 14 വര്‍ഷം കഠിന തടവ്

Update: 2026-01-01 02:40 GMT

ഇടുക്കി: ഭാര്യയുടെ സുഹൃത്തിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ 14 വര്‍ഷം കഠിനതടവിന് ശിക്ഷിച്ച് കോടതി. ഇടുക്കി മുണ്ടന്‍മുടി കടപ്‌ളാക്കല്‍ ഷിബു (46) വിനെയാണ് ശിക്ഷിച്ചത്.

വണ്ണപ്പുറം കള്ളിപ്പാറ ഭാഗത്തെ പാറമടയില്‍ വെച്ച് പ്ലാത്തോട്ടത്തില്‍ ലിന്റോ (36)നെയാണ് വാക്കത്തികൊണ്ട് വെട്ടിയത്. തലയിലും മുഖത്തും കാലിലും ഗുരുതരമായി പരിക്കേറ്റിരുന്നു. 2019 ജൂലായ് 15-നാണ് സംഭവം.

തൊടുപുഴ മൂന്നാം അഡീഷണല്‍ ജില്ലാ ജഡ്ജി എസ്.എസ്.സീനയാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോണി അലക്സ് ഹാജരായി. കാളിയാര്‍ എസ്എച്ച്ഒ ആയിരുന്ന ബി.പങ്കജാക്ഷനാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.


Tags:    

Similar News